തിരുവനന്തപുരം: ദീപാ നിഷാന്തിനും കെ.പി രാമനുണ്ണിക്കുമെതിരായ ഭീഷണികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരുടെ നിലപാടുകള്‍ വ്യത്യസ്ഥമാണെങ്കിലും അവരോട് ആദരവും സഹിഷ്ണതയും പുലര്‍ത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളതെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം എഴുത്തുകാരിയും അധ്യാപികയുമായ ദീപാനിഷാന്തിനെയും കുടുംബത്തിനെയും അതി ക്രൂരമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഫെസ് ബുക്കില്‍ പോസ്റ്റ് വന്നിരുന്നു.
എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ആറ് ദിവസം മുമ്പാണ് ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലെങ്കില്‍ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നും ഭീഷണികത്ത് വന്നത് കഴിഞ്ഞ മാസം മാധ്യമം ദിനപത്രത്തിന് വേണ്ടി കെ.പി രാമനുണ്ണി ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി എഴുതിയ “പിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി” എന്ന ലേഖനമാണ് ഭീഷണിക്ക് കാരണം
പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ല.
സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എന്നിവരുടെ നിലപാടുകളില്‍ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോള്‍പ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലര്‍ത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും അവര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്നതും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കും.