മുതിര്‍ന്ന താരങ്ങള്‍ ഇളം തലമുറകളെ ഒരേമനസ്സോടെ കാണണം; പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
Daily News
മുതിര്‍ന്ന താരങ്ങള്‍ ഇളം തലമുറകളെ ഒരേമനസ്സോടെ കാണണം; പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th July 2017, 5:35 pm

 

തിരുവന്തപുരം:കായികരംഗത്തെ ദുഷ്പ്രവണതളെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതുമായി ബദ്ധപ്പെട്ടവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്ന ഇളം തലമുറകളെ കൂടി ഒരേമനസ്സോടെ കാണണം. വ്യക്തികള്‍ക്കല്ല കായികതാരങ്ങള്‍ക്കാണ് പ്രാധാന്യം എന്നും കിടമത്സരങ്ങളും വിദ്ദേശവും അടക്കമുള്ള ദുഷ്പ്രവണതകള്‍ വച്ച് പുലര്‍ത്താന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.


 Also Read കേന്ദ്രസര്‍ക്കാരും ചിത്രയെ തഴഞ്ഞു: അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വിശദീകരണം


പി.യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. അത്്ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പി.യു ചിത്ര അവസരം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലന്നും കേന്ദ്രം കോടതിയെ അറീച്ചിരുന്നു.