തിരുവനന്തപുരം: സംഘപരിവാര നയങ്ങളെ ജനാധിപത്യശക്തികള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര നയങ്ങളെ എതിര്‍ക്കേണ്ടത് ഇടത് പക്ഷം മാത്രമല്ലെന്നും ജനാധിപത്യ ശക്തികളെ ഒന്നിച്ച് കൂട്ടിയാകണമെന്നും പിണറായി പറഞ്ഞു.
Also read ‘സംഘപരിവാരത്തിന്റേത് വ്യാജവാര്‍ത്തകളുടെ കലവറ’; വ്യാജവാര്‍ത്തകളും അവയിലൊന്നിന്റെ ഉറവിടവും ആള്‍ട്ട് ന്യൂസ് കണ്ടെത്തിയ രീതി
എന്നാല്‍ ഇതിനെ രാഷ്ട്രീയസഖ്യമായി കാണേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നതോടെ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചെന്ന് പറഞ്ഞ പിണറായി അമിത് ഷാ കേരളത്തില്‍ എത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ്-ബി.ജെ.പി നയങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ജൂണ്‍ നാലിനാണ് തിരിച്ച പോയിരുന്നത്. ദല്‍ഹിയില്‍ സീതാറാം യെച്ചൂരി അക്രമിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തും സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷങ്ങള്‍ വ്യാപകമായിരുന്നു.
Dont miss മധ്യപ്രദേശിലെ കര്‍ഷക സമരം രാജ്യം മുഴുവന്‍ വ്യാപിക്കും; സത്യം പുറത്തു വരാതിരാക്കാനാണ് മന്ദ്‌സോറിലേക്ക് വരുന്നവരെ തടയുന്നത്: സ്വാമി അഗ്നിവേശ്
അമിത് ഷായുടെ സന്ദര്‍ശന ശേഷമാണ് ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ചതെന്നാണ് പിണറായി പറയുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ കേരളത്തിലെ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി റിപ്പോര്ട്ടുകളഉണ്ടായിരുന്നു. കേരളത്തിലെ നേതൃത്വം അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പും നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരുന്നു.