| Friday, 21st September 2018, 7:48 am

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഗ്ലോബല്‍ സാലറി ചലഞ്ച്; ലോകമലയാളികള്‍ കൂടി പങ്കെടുക്കണമെന്ന് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് വിദേശ മലയാളികളുടെ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെട്ട “ഗ്ലോബല്‍ സാലറി ചലഞ്ച്” ല്‍ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം റോക്ക്ലന്‍ഡ് കൗണ്ടിയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


ALSO READ: കന്യാസ്ത്രീകളുടെ സമരത്തിനുപിന്നില്‍ ദുരുദ്ദേശമെന്ന് കോടിയേരി ബാലകൃഷ്ണന്‍


“കേരളമിപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വലിയൊരു ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങളില്‍ അമേരിക്കന്‍ മലയാളികളും സഹകരിക്കണം”- പിണറായി പറഞ്ഞു.

പുനര്‍നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ നടത്തുമെന്നും പറഞ്ഞു.

ദേശീയ ദുരന്തനിവാരണത്തിനായി കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന തുക പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തികയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വച്ചത്.

ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തയ്യാറുള്ള പ്രവാസികളും ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനസഹായം നല്‍കാന്‍ താല്പര്യമുള്ളവരുടെ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more