തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇനി ഫേസ്ബുക്ക് പോസ്റ്റ് ഇടരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ.
കേരള മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്താലോ കളിയാക്കിയാലോ ഉടന്‍ നിയമനടപടി എന്നാണ് സൈബര്‍ പോലീസിന്റെ ഭീഷണിയെന്നും കേരളം വെള്ളരിക്കാപ്പട്ടണമായി മാറുകയാണോയെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
Dont Miss പാക്കിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടയ്ക്കും: രാജ്‌നാഥ് സിങ്
സൈബര്‍ സഖാക്കളുടെ വാഴ്ത്തുപാട്ടുപോലെ ഇരട്ടച്ചങ്കന്‍, ജനകീയ സര്‍ക്കാര്‍ മുന്നോട്ട്, പിണറായി ഡാ എന്നൊക്കെ മാത്രമേ ഇനിമുതല്‍ എല്ലാ മലയാളികളും പറയാന്‍ പാടുള്ളൂ എന്നാണോ ഇവരുടെ മനസ്സിലിരിപ്പ്.
[1സ്വന്തം പ്രൊഫൈലില്‍ വന്ന് തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്നത് വലിയ അസഹിഷ്ണുതയായി വ്യാഖ്യാനിച്ച് ഒച്ചവെക്കുന്നവര്‍ ആരും ഒരു ജനതയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മുഴുവനായി ബ്ലോക്ക് ചെയ്യുന്ന സി.പി.ഐ.എം ഭരണകൂടത്തിനെതിരെ ഒന്ന് വാ തുറക്കാന്‍ പോലും തയ്യാറാവുന്നില്ലല്ലോയെന്നും വി.ടി ബല്‍റാം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഇനിമേല്‍ ഫേസ്ബുക്കില്‍ പോസ്റ്റിടരുത് എന്ന് ഉത്തരവ്
കേരള മുഖ്യമന്ത്രിയെ ട്രോള്‍ ചെയ്താലോ കളിയാക്കിയാലോ ഉടന്‍ നിയമനടപടി എന്ന് സൈബര്‍ പോലീസിന്റെ ഭീഷണി
കേരളമെന്താ വെള്ളരിക്കാപ്പട്ടണമായി മാറുകയാണോ?
അസഹിഷ്ണുതയുടെ ആള്‍രൂപമായി മാറുകയാണോ ഇവിടത്തെ മുഖ്യമന്ത്രി?
സൈബര്‍ സഖാക്കളുടെ വാഴ്ത്തുപാട്ടുപോലെ ഇരട്ടച്ചങ്കന്‍, ജനകീയ സര്‍ക്കാര്‍ മുന്നോട്ട്, പിണറായിബഡാ എന്നൊക്കെ മാത്രമേ ഇനിമുതല്‍ എല്ലാ മലയാളികളും പറയാന്‍ പാടുള്ളൂ എന്നാണോ മനസ്സിലിരിപ്പ്?
സ്വന്തം പ്രൊഫൈലില്‍ വന്ന് തെറി വിളിക്കുന്നവരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്നത് വലിയ അസഹിഷ്ണുതയായി വ്യാഖ്യാനിച്ച് ഒച്ചവെക്കുന്നവര്‍ ആരും ഒരു ജനതയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മുഴുവനായി ബ്ലോക്ക് ചെയ്യുന്ന സിപിഎം ഭരണകൂടത്തിനെതിരെ ഒന്ന് വാ തുറക്കാന്‍ പോലും തയ്യാറാവുന്നില്ലല്ലോ!