കൊവിഡ് 19 വലിയ പ്രതിസന്ധികള്‍ തീര്‍ത്തുകൊണ്ടിരിക്കവെ, 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹവുമായി ട്വിറ്റര്‍ ഉപഭോക്താക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തതുമായി താരതമ്യപ്പെടുത്തിയാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവരടക്കം പിണറായി വിജയനെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരിക്കു്‌നനത്.
കേരളത്തിന്റെ മുഖ്യമന്ത്രി ഒരു മാസം സൗജന്യ അരിയും നികുതി ഇളവും വായ്പാ സഹായങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവും അഞ്ച് മിനുട്ട് കയ്യടിയും എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തത്.
Kerala CM Mr. Pinarayi Vijayan announced
* Free Ration to all for a month,
* Subsidized meals
* Tax relief
* Loan assistancePM Modi announced
* 14 hour Janata Curfew on 22/3/20* 5 minutes clapping
— Chidambaram Army (@ArmyChidambaram) March 19, 2020
കേരളത്തിന്റെ മുഖ്യമന്ത്രി 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി 14 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്നാണ് മറ്റൊരു ട്വീറ്റ്.
— Shivam Vij (@DilliDurAst) March 19, 2020
പ്രധാനമന്ത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച പിണറായി വിജയന്‍ രാജ്യദ്രോഹിയാണ്, അര്‍ബന്‍ നക്‌സലാണ് എന്നാണ് ഒരാള്‍ തമാശ രൂപേണ ട്വീറ്റ് ചെയ്തത്.
Respect to pinarayi Vijayan sir …
Central gov must learn a lot from kerala gov https://t.co/SqiP3sz1Id— farhankhan🇮🇳 (@1farhan7) March 20, 2020
പ്രധാനമന്ത്രി കേരളത്തില്‍നിന്ന് പഠിക്കണമെന്നും ഈ രീതികള്‍ ഇന്ത്യയ്ക്ക് മുഴുവനും ആവശ്യമാണെന്നും ട്വീറ്റുകളുണ്ട്. പിണറായി വിജയനെപ്പോലെ ഒരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
This is the need of the hour for India 🇮🇳 not just Kerala, India desperately needs a Leader, a Statesman and a Humble human like Mr.Pinarayi Vijayan, not DIVIDE AND RULE policy neither Jumlebaazi. https://t.co/0KG1x10xvn
— Syed Rizwan Ahmed (@riz43ahmed) March 19, 2020
രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെയാണ് യെച്ചൂരി വിമര്‍ശിച്ചത്.
കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ പേരിന് പോലും പരാമര്‍ശിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.
90 minutes ago, Pinarayi Vijayan announced a slew of relief measures for Kerala (Free Ration to all for a month, subsidized meals, tax relief & loan assistance.)
Compare that with PM Modi’s 14 hour Janata Curfew on a single day + 5 minutes clapping or beating ‘Thaalis?
CONTRAST
— Advaid (@Advaidism) March 19, 2020
‘കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ എന്ത് നടപടകള്‍ സ്വീകരിച്ചു എന്നതിനെക്കുറിച്ചും എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയെന്നും മോദി തന്റെ പരസ്യ പ്രസംഗത്തില്‍ അറിയാതെ പോലും പറയാതെ പോയതില്‍ ഖേദിക്കുന്നു,’ യെച്ചൂരി പറഞ്ഞു.
കുറെ പ്രതീകാത്മകമായി സംസാരിക്കുന്നതിനപ്പുറം, വീട്ടിലിരുന്ന് പണിയെടുക്കുന്ന, ദിവസക്കൂലിക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു ജനതയ്ക്ക് ഈ ദുരന്തത്തെ നേരിടുന്നതിനായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും യെച്ചൂരി ചോദിച്ചു. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
കൊവിഡ് 19 ബാധയെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താന്‍ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.