| Thursday, 8th April 2021, 6:11 pm

മുഖ്യമന്ത്രിയ്ക്ക് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്യുകയും ചെയ്തു. പിണറായിയിലെ ആര്‍.സി അമല സ്‌കൂളിലാണ് വീണ വിജയന്‍ വോട്ട് ചെയ്തത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Pinarayi Vijayan Tests Covid Positive

We use cookies to give you the best possible experience. Learn more