കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി ബി.പി.സി.എല്‍ വില്‍പ്പനയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചു കൂടിയാണ് കേരളത്തിലെ വികസനം സാധ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരുമായി വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും സമഗ്ര വികസനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തിലേറിയതു മുതല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി വ്യവസായ വളര്‍ച്ചയുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപം മാത്രമല്ല ഇതിനായി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലയെ ശാക്തീകരിച്ചാണ് ഈ വികസനം സാധ്യമാകുന്നത്. ഇതിന് അനുസൃതമായിട്ടാണ് ബി.പി.സി.എല്ലിന്റെ പ്രോജക്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനത്തിനിടെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ കറുത്ത ബലൂണ്‍ ഉയര്‍ത്തിയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിയിലാണ് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ എത്തിയത്. ഹില്‍ പാലസിന് മുന്നിലാണ് പ്രതിഷേധം.
നേരത്തെ കേരളത്തില്‍ എത്തുന്ന മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആയിരുന്നു. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Pinarayi Vijayan Slams PM Modi In His Kerala Visit