കേരളത്തിലെ മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല; ലീഗ് രാഷ്ട്രീയമര്യാദ പാലിക്കാത്തതിനെ ചോദ്യം ചെയ്തതിനാണ് വര്‍ഗ്ഗീയവാദിപട്ടം തനിക്ക് ചാര്‍ത്തിയതെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുഴുവന്‍ മുസ്‌ലിങ്ങളുടെയും അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെ താന്‍ ചോദ്യം ചെയ്തതിനാണ് വര്‍ഗ്ഗീയ വാദി എന്ന പട്ടം തനിക്ക് മേല്‍ ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും അതു സംബന്ധിച്ച് ലീഗിനുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും വിശ്വാസം ആര്‍ജിക്കട്ടെ എന്നിട്ട് മതി സി.പി.ഐ.എമ്മിനെതിരെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക