| Thursday, 19th March 2020, 7:11 pm

ഒരു കാസര്‍കോട് സ്വദേശിക്ക് കൂടി കൊവിഡ് 19; സംസ്ഥാനത്ത് 31,173 പേര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് 19 കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 28 ആയി ഉയര്‍ന്നു. അതില്‍ 25 പേര്‍ക്ക് നിലവില്‍ കൊവിഡ് ഉണ്ട്. വാര്‍ത്താ മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെ 31,173 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആകെ 237 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം 6103 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം സാധാരണ ജനജീവിതത്തെ ബാധിച്ചെന്നും സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തടയുന്നതിന്റെ ഭാഗമായി 2000 കോടിരൂപയുടെ സാമ്പത്തിക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങള്‍ക്കാണ് ഇത് ലഭ്യമാകുക. എപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിലൂടെ 2000 കോടി രൂപ മാറ്റി വെയ്ക്കും.

നിലവില്‍ സാമുഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more