തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ തര്‍ക്കം. പെരിയ കേസില്‍ അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പില്‍ നോട്ടീസ് നല്‍കി. എന്നാല്‍ പെരിയ ഇരട്ടക്കൊലക്കേസ് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് മുഖ്യമന്ത്രി നോട്ടീസിന് മറപടി നല്‍കി.
‘കൊലപാതകവുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തു. സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയത് സ്റ്റാറ്റസ് റിപ്പോര്‍ട്ട് മാത്രമാണ്. കേസ് സി.ബി.ഐക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. അതു കൊണ്ടാണ് സര്‍ക്കാര്‍ അപ്പീലിനു പോയത്. അതു കൊണ്ടാണ് സര്‍ക്കാര്‍ അപ്പീലിനു പോയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതിന് വക്കീലിനെ കൊണ്ടു വരുന്നത് സ്വാഭാവികമാണ്. വക്കീലിനെ കൊണ്ടുവരുമ്പോള്‍ ഖജനാവില്‍ നിന്നും പണം കൊടുക്കും,’ പ്രോസിക്യൂഷന്റെ കൃത്യമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെയും ഡി.ജി.പിയെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഷാഫി പറമ്പില്‍ അടിയന്ത്ര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.ബി.ഐ അന്വേഷണ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കുറ്റവാളികളായ സി.പി.എം നേതാക്കളെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നികുതി പണം എടുത്ത് പാര്‍ട്ടി ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്നും ഷാഫി ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് എന്താണ് പെരിയ കേസില്‍ ഇത്ര താല്‍പര്യം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിടുവായത്തം അങ്ങേക്ക് തന്നെ ഭൂഷണാണാണെന്ന് ചെന്നിത്തല പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.