| Monday, 2nd July 2018, 3:02 pm

അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവർ; പ്രതികരണവുമായി പിണറായി വിജയൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.


ALSO READ: പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാള്‍; പേറുന്നത് ഒരു ജനതയുടെ സ്വപ്നങ്ങള്‍


അഭിമന്യുവിന്റേത് ആസൂത്രിത കൊലപാതകം ആണെന്നും പ്രതികളെ ഉടന്‍ പിടിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസ് കോളേജില്‍ അരങ്ങേറിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നുണ്ട്.


ALSO READ: ആലപ്പുഴയില്‍ എസ്.എഫ്.ഐ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം; എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു


തീവ്രവാദ സ്വഭാവമുള്ളവരാണ് ആക്രമണത്തിന് പിന്നില്‍. ഇത്തരം തീവ്രവാദത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊലപാതകം വളരെ ആസൂത്രിതമാണെന്നും, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ചയാകാം; നടി രേവതിക്ക് കത്തയച്ച് എ.എം.എം.എ


പൊതുവില്‍ കേരളത്തിലെ ക്യാംപസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം എന്ത് വില കൊടുത്തും സര്‍ക്കാര്‍ ചെറുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Latest Stories

We use cookies to give you the best possible experience. Learn more