നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ സാമ്പത്തിക വിദഗ്ധ ഗാതാ ഗോപിനാഥിന്റെ നിലപാട് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ വഷയത്തില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രകീര്‍ത്തിച്ചു എന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ സാമ്പത്തിക വിദഗ്ധ ഗാതാ ഗോപിനാഥിന്റെ നിലപാട് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൂര്‍ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലര്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളാണ് അവര്‍ വിശദീകരിച്ചിട്ടുള്ളത്. അത് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ സാമ്പത്തിക വിദഗ്ധയുടെ സ്വാതന്ത്ര്യമാണ്.
കേരളം അവരില്‍ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശവും സഹായവുമാണ്. ലോക സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ പ്രോജക്റ്റ് സിന്‍ഡിക്കേറ്റ് എന്ന മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ഗീതാ ഗോപിനാഥ് നേട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നത്. പ്രമുഖരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും ലോകത്താകെ 500ലേറെ മീഡിയ ഔട്ട്‌ലെറ്റുകളുള്ളതുമായ മാധ്യമമാണ് പ്രോജക്റ്റ് സിന്‍ഡിക്കേറ്റ്.
നോട്ട് അസാധുവാക്കല്‍ ധീരമായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട അവര്‍ സാധാരണക്കാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തെ 85 ശതമാനത്തോളം പണമിടപാടുകളെ ബാധിച്ചെങ്കിലും ഇത് മോദിയുടെ ഇതുവരെയുള്ള ഏറ്റവും ധീരമായ സാമ്പത്തിക നയ ഇടപെടലാണെന്നും ഗീത ഗോപിനാഥ് പറയുന്നു. ഈ ധീരമായ നടപടിക്ക് പിന്നിലെ സാമ്പത്തിക യുക്തി വിമര്‍ശനങ്ങള്‍ക്കതീതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.