| Wednesday, 30th January 2019, 5:29 pm

ശബരിമലയിലെ അക്രമികള്‍ മോദിയുടെ അനുയായികള്‍, കേരളത്തെ കുറിച്ച് പറയാന്‍ പാടില്ലാത്തതാണ് രാഹുല്‍ഗാന്ധി പറഞ്ഞത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേരളത്തില്‍ വന്ന് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പിച്ചത് ആര്‍.എസ്.എസാണ്. നിലയ്ക്കലിലും സന്നിധാനത്തും അക്രമം നടത്തിയത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തില്‍ വന്ന് പ്രധാനമന്ത്രി വിമര്‍ശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു.

ശബരിമലയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നതാണ്. പ്രധാനമന്ത്രിയ്ക്ക് കോടതിവിധി പാലിക്കാന്‍ ബാധ്യതയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി വിജയന്‍ ചോദിച്ചു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയാന്‍ പാടില്ലാത്തതാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും പ്രസംഗം പരിഭാഷപ്പെടുത്തിയ വി.ഡി സതീശനെങ്കിലും തിരുത്താമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Latest Stories

We use cookies to give you the best possible experience. Learn more