തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി. സര്‍ക്കാരറിയാതെ ഗവര്‍ണര്‍ക്ക് വിളിച്ചുവരുത്താനാകില്ലെന്നാണ് കത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെപ്പറ്റി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ചൊവ്വാഴ്ച രാജ് ഭവനിലെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
മലപ്പുറം ജില്ലയില്‍ സ്വര്‍ണക്കടത്ത്, ഹവാല ഇടപാട് എന്നിവയിലൂടെ പണമെത്തുന്നുവെന്നും അത് ദേശവിരുദ്ധകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പരാമര്‍ശം വിവാദമാവുകയും മുഖ്യമന്ത്രി ഇത് നിഷേധിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഹിന്ദു ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആദ്യം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെയും ഡി.ജി.പി.യെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ രാജ് ഭവനിലെത്താനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്.
Content Highlight: Pinarayi Vijayan replied to Governor Arif Muhammad Khan in Malappuram issue