തിരുവനന്തപുരം: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നെന്നും പിണറായി വിജയന്‍ ഓര്‍മ്മിച്ചു.
“”നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്.””
സിനിമയെ സ്‌നേഹിച്ചു; കരുണാകരന്‍ ക്ഷണിച്ചിട്ടും രാഷ്ട്രീയം വേണ്ടെന്നു വെച്ചു
ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ലോകം രംഗത്തെത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നു.
കൊച്ചിയിലെ വസതിയില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ അന്ത്യം. ആരോഗ്യപ്രശ്നങ്ങളാല്‍ കുറെ നാളായി ചികിത്സയിലായിരുന്നു.
ഒരുകാലത്ത് ഏറ്റവുംകൂടുതല്‍ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മലയാള നടനായിരുന്നു ക്യാപ്റ്റന്‍ രാജു. തമിഴില്‍ മാത്രം അറുപതിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.