അതിരപ്പിള്ളി നീയെന്‍ ജന്മശത്രു; പിണറായിയുടെ അതിരപ്പിള്ളി നിലപാടിനെ വിമര്‍ശിച്ച് റഫീഖ് അഹമ്മദിന്റെ കവിത
Daily News
അതിരപ്പിള്ളി നീയെന്‍ ജന്മശത്രു; പിണറായിയുടെ അതിരപ്പിള്ളി നിലപാടിനെ വിമര്‍ശിച്ച് റഫീഖ് അഹമ്മദിന്റെ കവിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2016, 11:40 am

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന ഇടതുസര്‍ക്കാരിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ആതിപ്പിള്ളി പദ്ധതി നടപ്പിലാകുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ഇതിനകം തന്നെ രംഗത്തെത്തി കഴിഞ്ഞു.

എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കവിതയിലൂടെ വിമര്‍ശിക്കുകയാണ് എഴുത്തുകാരന്‍ റഫീഖ് അഹമ്മദ്.

“ശത്രു” എന്ന കവിതയിലൂടെയാണ് സര്‍ക്കാരിനെ ഇദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. വിമര്‍ശനവും പരിഹാസവും ഒത്തുചേര്‍ന്നതാണ് കവിത.

മലകളും ജലധാരയും ചെടികളും ഒത്തുചേര്‍ന്ന അതിരപ്പിള്ളി മുഖ്യശത്രുവാണെന്നാണ് കവിതയില്‍ പറയുന്നത്/

 

 

ശത്രു

മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന

മലകളാണിന്നെന്റെ വര്‍ഗശത്രു.

അവയിലൂടണിമുറിയാതെ വീണൊഴുകുന്ന

ജലധാര മറ്റൊരു മുഖ്യശത്രു.

അതിരറ്റ സ്‌നേഹത്തണുപ്പാല്‍ ച്ചെടികളെ,

പലതരം ജീവപ്രകാശനത്തെ

ഉയിരോടു ചേര്‍ക്കുന്നൊരതി ജീവനത്തിന്റെ

യതിരപ്പിളളീ നീയെന്‍ ജന്മശത്രു.

റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ കവിത നിരവധി പേരാണ് ഷെയര്‍ ചെയ്തത്. അതിരപ്പള്ളി പദ്ധതിക്കെതിരെ ഒരു ഹാഷ് ടാഗും പിറന്നുകഴിഞ്ഞു. # തൊട്ടുപോകരുത് -എന്നതാണ് ഹാഷ്ടാഗ്