| Monday, 31st December 2018, 11:25 am

ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല: കടകംപള്ളിയെ തിരുത്തി പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ കടന്നുവരരുത് എന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എതിര്‍പ്പുകള്‍ അവഗണിച്ച് സ്ത്രീകള്‍ പോകാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മകരവിളക്ക് കാലത്ത് എല്ലാവര്‍ക്കും ശബരിമലയില്‍ വരാം. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

നേരത്തെ മനീതി പ്രവര്‍ത്തകര്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ വേളയില്‍ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ഭക്തര്‍ പ്രകോപിതരാണെന്നുമുള്ള കടകംപള്ളിയുടെപ്രസ്താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.


മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ല്; ബില്ലിനെ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി


ശബരിമലയില്‍ അക്രമമുണ്ടാക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ ഭക്തര്‍ എന്ന് വിശേഷിപ്പിച്ച കടകംപള്ളിയുടെ നടപടിയായിരുന്നു വിമര്‍ശിക്കപ്പെട്ടത്. മകരവിളക്ക് കാലത്ത് സ്ത്രീകള്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന കടകംപള്ളിയുടെ പ്രസ്താവനക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വനിതാ മതില്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടതല്ലെന്നും വനിതാ മതിലില്‍ പങ്കെടുത്തത് കൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more