പാലാ: ഉപതെരഞ്ഞെടുപ്പിന് കേവലം രണ്ടാഴ്ച മാത്രം ശേഷിക്കെ പാലായിലേക്ക് ഇടത്-വലത് മുന്നണി നേതാക്കളുടെ കുത്തൊഴുക്ക്. ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളാണെത്തുക.
18 മുതല്‍ 20 വരെ മുഖ്യമന്ത്രി പാലായില്‍ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. വിവിധ പഞ്ചായത്ത് യോഗങ്ങളില്‍ സംസാരിക്കും.
19, 20 തീയതികളില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, 17, 19 തീയതികളില്‍ മന്ത്രി എ.കെ ബാലന്‍, 18-നും 19-നും മന്ത്രി കെ.ടി ജലീല്‍, 18, 20 ദിവസങ്ങളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, 10 മുതല്‍ 15 വരെ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, 12 മുതല്‍ 20 വരെ ചീഫ് വിപ്പ് കെ. രാജന്‍ എന്നിവര്‍ പാലായില്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ കുടുംബ യോഗങ്ങളിലും പങ്കെടുക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രചാരണാര്‍ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 16 മുതലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 15 മുതലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം.എല്‍.എമാരായ റോജി എം. ജോണ്‍, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, എം.കെ മുനീര്‍, എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍, എം.പിമാരായ ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രചാരണത്തില്‍ പങ്കെടുക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരിക്കു വേണ്ടി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തില്‍ പങ്കെടുക്കും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്, പി.സി ജോര്‍ജ് എം.എല്‍.എ എന്നിവരും പങ്കാളികളാകും.