തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒസി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ലെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ട നടപടികളെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയ മുഖ്യമന്ത്രി മതിയായ സുരക്ഷാ സംവിധാനങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നതെന്നും കോടതി ഉത്തരവിന്റെ പിന്‍ബലത്തിലുള്ള നടപടികളാണ് വൈപ്പിനിലേതെന്നും ചൂണ്ടിക്കാട്ടി.
“പുതുവൈപ്പിന്‍ സി.ആര്‍.സെഡ് മേഖലയില്‍ ഉള്‍പ്പെടുന്നതെന്നും ഇവിടെ എല്‍.പി.ജിയും പെട്രോള്‍ ഉത്പന്നങ്ങളും സംഭരിക്കുന്നതിന് തെറ്റില്ല. 2010 ജൂലായ് 5നു പ്ലാന്റിന് ലഭിച്ച പാരിസ്ഥിതിക അനുമതി പ്രകാരം ഐ.ഒസിക്ക് മുന്നോട്ട് പോകാവുന്നതാണ്. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചെന്ന ഞാറയ്ക്കല്‍ സ്വദേശിയുടെ പരാതി പരിശോധിച്ച ഹൈക്കോടതി നിയമ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നായിരുന്നു നിരീക്ഷിച്ചത്.”
വികസന പദ്ധതികളുടെ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന പറഞ്ഞ പിണറായി നാടിന്റെ ആവശ്യമായ ചില പദ്ധതികള്‍ വികസനത്തിന് ഒഴിച്ചുകൂടാത്തതാണെന്നും ആ പദ്ധതി നടപ്പാക്കുക എന്നതിലാണ് ഊന്നി നില്‍ക്കുന്നതെന്നും വ്യക്തമാക്കി. “ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക അവഗണിക്കുക സര്‍ക്കാരിന്റെ രീതിയുമല്ല. അത് ഗൗരവത്തിലെടുക്കുകയും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയതുവരുന്നത്.”
“പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ മുമ്പും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല. പാരിസ്ഥിതിക അനുമതിയില്‍ പറഞ്ഞ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം, അത് പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. അത് പരിശോധിക്കും വരെ നിര്‍മ്മാണം നിര്‍ത്തണമെന്ന അഭ്യര്‍ഥന ഐ.ഒ.സിക്ക് മുന്നില്‍ വച്ചു. അവര്‍ അത് അംഗീകരിച്ചിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കും. അതുവരെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. സമരസമിതിയും ഇതിനോട് സഹകരിക്കും” പിണറായി പറഞ്ഞു.
You must read this ‘പ്ലീസ് ശല്ല്യപ്പെടുത്തരുത് മന്ത്രി ഉറക്കാസനത്തിലാണ്’; യോഗാചരണത്തിനിടെ മദ്ധ്യപ്രദേശില്‍ മന്ത്രിമാരുടെ വ്യത്യസ്ത പ്രകടനങ്ങള്‍
“480 ഡിഗ്രി ചൂടു വന്നാലേ അപകടമുണ്ടാവൂ. 80 ഡിഗ്രിക്കു മുകളില്‍ പോയാല്‍ അപകടം തടയുന്നതിനുള്ള സംവിധാനം പുതുവൈപ്പിലുണ്ട്. അമിതമായ നിറയ്ക്കല്‍, കാലപ്പഴക്കം കൊണ്ടുള്ള ദ്രവിക്കല്‍ എന്നിവയ്‌ക്കെതിരെയും സുരക്ഷാ സംവിധാനങ്ങളുണ്ട്. കടലാക്രമണങ്ങളില്‍ നിന്നുണ്ടാവുന്ന ഭീഷണിയില്‍നിന്ന് പദ്ധതി സുരക്ഷിതമാണെന്ന് ഐ.ഐ.ടി മദ്രാസ് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.”