തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ തനിക്കൊരു അത്ഭുതമില്ലെന്നും എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘രാജീവ് ഗാന്ധി, നരസിംഹ റാവു അടക്കമുള്ളവരുടെ നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. മതനിരപേക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു
‘രാഹുല്‍ ഗാന്ധിയുടെയോ, പ്രിയങ്ക ഗാന്ധിയുടെയോ നിലപാടില്‍ പുതുതായി എന്തെങ്കിലും ഉള്ളതായി ഞാന്‍ കരുതുന്നില്ല. എക്കാലത്തും മൃദു ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു പോന്നിട്ടുണ്ട്.
ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസം അനുവദിച്ചത് കോണ്‍ഗ്രസായിരുന്നു.
ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാറുകാര്‍ ചീറിപ്പാഞ്ഞു വന്നപ്പോള്‍ കണ്ണടച്ചിരുന്ന് നിസംഗതയോടെ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിന്റെ നരസിംഹ റാവുവിന്റെ സര്‍ക്കാരായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ