| Monday, 24th August 2020, 9:36 pm

മുസ്‌ലിം ലീഗില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമികവല്‍ക്കരണം; കോണ്‍ഗ്രസില്‍ ആര്‍.എ.എസിന്റെ ഹിന്ദുത്വവല്‍ക്കരണം' ഇവയെല്ലാം സര്‍ക്കാരിനെതിരെ ഒന്നിക്കുന്നതായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസിനെ ആര്‍.എസ്. എസ് ഹൈജാക്ക് ചെയ്‌തെന്നും ലീഗിനെ ജമാ അത്തെ ഇസ്‌ലാമി ഹൈജാക്ക് ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

‘അയോധ്യ വിഷയത്തില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസും കോണ്‍ഗ്രസിനോട് ലീഗും ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അവിശ്വാസ പ്രമേയത്തിലും അത്തരമൊരു ചേര്‍ത്തു നില്‍പ്പു തന്നയെല്ലേ നാം കാണുന്നത്. ഇത്തരത്തില്‍ ഒരു പൊതു രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ന്നു വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോം,’

‘ഹാഗിയ സോഫിയ വിഷയത്തില്‍ കൂടി ജമാ അത്തെ നിലപാട് ചേര്‍ത്തു വെച്ചാല്‍ ഇത് കൃത്യമായി മനസ്സിലാക്കാം. ലീഗില്‍ ജമാ അത്തെ വകയായുള്ള ഇസ്‌ലാമിക വല്‍ക്കരണമാണ് നടക്കുന്നത്. കോണ്‍ഗ്രസില്‍ ആര്‍.എസ്.എസ് വകയായുള്ള ഹിന്ദുത്വ വല്‍ക്കരണവും,
ഇവയെല്ലാം ചേര്‍ന്നതാണ് ഈ പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം. ജമാ അത്തെ ഇസ്‌ലാമിയുടെ മത മൗലിക വാദം ലീഗിനെ ഹൈജാക്ക് ചെയ്തു. ബി.ജെ.പിയുടെ ഹിന്ദുത്വ വാദം കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. ഇവരെല്ലാം ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ, ഇടതു പക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ പ്ലാറ്റ്‌ഫോമില്‍ ഒരുമിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

നല്ലൊരു വാഗ്ദാനവുമായി ബി.ജെ.പി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

അടിമുടി ബി.ജെ.പിയാവാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more