ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് കൊലപാതകത്തിന് കാരണം; കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി
Daily News
ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് കൊലപാതകത്തിന് കാരണം; കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2017, 8:57 pm

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരുടെ കൊലപാതകത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന ഗൗരി ലങ്കേഷ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.


Also Read: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദം; കടകംപള്ളിയുടെ വിശദീകരണം തൃപ്തികരമെന്ന് സി.പി.ഐ.എം


യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളും പിണറായി ഉന്നയിച്ചു. മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ലെന്നും രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് ഈ മാസം അഞ്ചിനായിരുന്നു ബംഗ്ലൂരുവിലെ വസതിയില്‍ വെടിയേറ്റ് മരിച്ചത്. ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ തോക്കുകളെന്ന് കഴിഞ്ഞദിവസം ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

കല്‍ബുര്‍ഗിയുടേത് പോലെ 7.65എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്.


Dont Miss: പൊതുസ്ഥലത്തു വച്ച് സൈനികന്റെ മുഖത്തടിച്ച സ്ത്രീ അറസ്റ്റില്‍; വീഡിയോ


നേരത്തെ കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ഒരേ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പന്‍സാരെയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് തോക്കുകളില്‍ ഒന്നാണ് ധബോല്‍ക്കറെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു.