| Thursday, 24th December 2015, 4:53 pm

പിണറായി വിജയനും എം.പി വീരേന്ദ്രകുമാറും ഒരു വേദിയില്‍ ഒന്നിക്കുന്നു; മൂന്നണിമാറ്റം വീണ്ടും ചര്‍ച്ചാവിഷയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്നണി സാധ്യതകള്‍ മുന്നോട്ട് വെച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും എം.പി വീരേന്ദ്രകുമാറും ഒരു വേദിയില്‍ ഒന്നിക്കുന്നു. ജനുവരി ഒന്നിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് നടന്ന വീരേന്ദ്രകുമാറിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വേദിപങ്കിടുന്നത്.

വര്‍ഗീയ ഫാസിസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ ലേഖനങ്ങളടങ്ങിയ “ഇരുള്‍ പരക്കുന്ന കാലം” എന്ന പുസ്തകത്തിന്റെ പ്രദര്‍ശനമാണ് പിണറായി നിര്‍വഹിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ പുസ്തകം സ്വീകരിക്കും.

ആര്‍.എസ്.പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ എല്‍.ഡി.എഫി ലേക്ക് വരാമെന്നും മുന്നണി ആരുടെ മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഇതിനിടെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച്ചയ്ക്ക് കളമൊരുങ്ങുന്നത്.

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍ സീമ എംപി, കഥാകൃത്ത് ഉണ്.ണി ആര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചിന്ത ചീഫ് എഡിറ്റര്‍ സി.പി അബൂബക്കര്‍ അധ്യക്ഷനാകും. കെ ശിവകുമാര്‍, രാധാകൃഷ്ണന്‍ ചെറുവല്ലി പങ്കെടുക്കും.

Latest Stories

We use cookies to give you the best possible experience. Learn more