| Monday, 25th February 2019, 10:07 am

വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി പിണറായി വിജയന്‍; കൂടിക്കാഴ്ച നടത്തിയത് മന്ത്രിമാര്‍ക്കൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ തിലോത്തമന്‍, തോമസ് ഐസക് ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.


“ആന്റ് ദി ഓസ്‌ക്കാര്‍ വിന്നേര്‍സ് ആര്‍…..”; 91ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാര പ്രഖ്യാപനം തുടങ്ങി; ബ്ലാക് പാന്തറിന് മികച്ച തുടക്കം


ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.

ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോട് കൂടിയാണ് വെള്ളാപ്പള്ളി നടേശന്‍ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പം നിന്നത്. ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം വെള്ളാപ്പള്ളി സമുദായംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more