| Saturday, 5th July 2014, 2:37 pm

ബൂര്‍ഷ്വാ ശക്തികളുമായി സഹകരിക്കുന്നതില്‍ ആര്‍.എം.പിയില്‍ ഭിന്നതയെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]
വടകര: സി.പി.ഐ.എമ്മിനോടുള്ള നിലപാടില്‍ ആര്‍.എം.പിക്കാര്‍ക്കിടയില്‍ തന്നെ ഭിന്നസ്വരം ഉയരുകയാണെന്ന്  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 

ആര്‍.എം.പിയുടെ പേര് എടുത്തു പറയാതെ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവര്‍ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പിണറായി വിജയന്‍ ആര്‍.എം.പിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

എല്ലാ അര്‍ത്ഥത്തിലും ആര്‍.എം.പി ദുര്‍ബലമാവുകയാണെന്നും മനുഷ്യനെ എല്ലാ കാലത്തും ഒരേ വികാരത്തിന്റെ പേരില്‍ പിടിച്ചിരുത്താനാവില്ലെന്നും പിണറായി വിമര്‍ശിച്ചു.

ബൂര്‍ഷ്വാ ശക്തികളുമായി ഇത്രകണ്ട് സഹകരിക്കണോ എന്ന് അവരില്‍ ചിലര്‍ ചിന്തിക്കുന്നുവെന്നും പിണറായി  വിജയന്‍ പറഞ്ഞു.

സി.പി.ഐ.എം നടത്തുന്ന ജനകീയസമരങ്ങളുമായി സഹകരിക്കാമെന്ന് ആര്‍.എം.പി അനുഭാവികള്‍ അറിയിച്ചതായും പ്രവര്‍ത്തകര്‍ക്കിടയില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നതായും ഒഞ്ചിയത്ത് നടന്ന സി.എച്ച അശോകന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തകൊണ്ട് പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more