കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ റഷ്യൻ ഏകാധിപതി സ്റ്റാലിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പിണറായി വിജയൻ മതങ്ങളെ ഇല്ലാതാക്കാൻ ആണ് ശ്രമിക്കുന്നതെന്നും മാർക്സിസ്റ്റ് ചിന്തകളുടെ അടിസ്ഥാനം തന്നെ മതങ്ങളുടെ തകർച്ചയാണെന്നും എറണാകുളത്തെ ബി.ജെ.പി. ലോക്സഭാ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം കുറ്റപ്പെടുത്തി.
Also Read ഇടുക്കി; പ്രളയത്തിന് മുമ്പും ശേഷവും
അയ്യപ്പൻ എല്ലാവർക്കും പ്രിയപെട്ടതാണെന്നും താൻ ക്രിസ്ത്യാനിയാണെങ്കിലും മൂന്നു പ്രാവശ്യം ശബരിമല സന്ദർശിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. മത വിശ്വാസങ്ങളെ ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അതിനു അദ്ദേഹത്തിന് കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു. “കേരളത്തിലെ ജനങ്ങൾ അത് തടയും”. കണ്ണന്താനം പറഞ്ഞു.
Also Read രാമജന്മഭൂമി സന്ദർശനം റദ്ദാക്കി: പ്രിയങ്ക ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് യോഗി ആദിത്യനാഥ്
ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചെന്നും കണ്ണന്താനം ആരോപിച്ചു. ഇത് കാരണം കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകേണ്ടി വന്നുവെന്നും കണ്ണന്താനം പറഞ്ഞു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിൽ ആണെങ്കിലും യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.