തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളില്‍ ഒക്കെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കാന്‍ കേരള പൊലീസിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നുള്ള നടപടിയില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ അദ്ദേഹം വീട്ടിലിരിക്കണമെന്നും അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ കേരളത്തിന്റെ പൊതുശല്യം ആയി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന റോഡുകളില്‍ സ്‌കൂളില്‍ പോകാനായി കുട്ടികള്‍ കൂടി നിന്നാല്‍ പോലും അറസ്റ്റ് ചെയ്യപ്പെടും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കുഞ്ഞുമക്കളെ വരെ ഭയന്ന് അദ്ദേഹം നെട്ടോട്ടമോടുകയാണ്.
കേരള പൊലീസിലെ ചില ക്രിമിനലുകള്‍ ഞങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടികളുടെ മേല്‍ കൈ വെച്ചിട്ട് പോലും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയാണ്. ജനദ്രോഹിയായ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തകരെ വേട്ടയാടാനാണ് കേരള പോലീസിന്റെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും സുധാകരന്‍ പറഞ്ഞു.
‘പിണറായി വിജയന് അടിമപ്പണി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലതിനാകില്ല.
മുഖ്യമന്ത്രി ഭയന്നോടുന്ന വഴിയോരങ്ങളില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന അപ്രഖ്യാപിത വിലക്ക് കേരളത്തില്‍ ഉണ്ടെങ്കില്‍ ഈ നാട്ടിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരത്തിലിറക്കി മുഖ്യമന്ത്രിയെ ഞങ്ങള്‍ തടഞ്ഞിരിക്കും.
അതിന്റെ മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഞാനുമുണ്ടാകും. ഞങ്ങളെ തടയാനുള്ള കരുത്ത് പിണറായി വിജയന്റെ ഭരണകൂടത്തിന് ഉണ്ടോ എന്ന് നമുക്ക് നോക്കാം,’ കെ. സുധാകരന്‍ പറഞ്ഞു.
Content Highlight: K Sudakaran Said pinarayi vijayan is the most feared Chief Minister in the political history of Kerala