ജിഷ്ണുവിന്റെ അമ്മയിക്കെതിരായ പൊലീസ് അതിക്രമം: ബാഹ്യ ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍; സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം
Kerala
ജിഷ്ണുവിന്റെ അമ്മയിക്കെതിരായ പൊലീസ് അതിക്രമം: ബാഹ്യ ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍; സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2017, 6:43 pm

ചേളാരി: സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേളാരിയിലായിരുന്നു പരിപാടി.

ഇന്നലെ നടന്ന സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തോക്ക് സ്വാമി, കെ.എം ഷാജഹാന്‍, എസ്.യി.സി.ഐ നേതാവ്, ചില ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രശ്‌നമുണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.


Also Read: ഒടുവില്‍ കുറ്റസമ്മതം നടത്തി! കെ.എം മാണിയ്‌ക്കെതിരായ കേസില്‍ തെറ്റുപറ്റിയെന്ന് വിജിലന്‍സിന്റെ കുറ്റസമ്മതം; കേസ് അവസാനിപ്പിച്ചു


ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. മകന്‍ ഇല്ലാതായാല്‍ അമ്മയ്ക്ക് ഉണ്ടാകുന്ന വേദന നമുക്കെല്ലാവര്‍ക്കും അറിയാം. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും. അതിനുള്ള നടപടികളാണ് എല്‍.ഡി.എഫ് നടത്തുന്നത്.

നേരത്തേ എം.എ ബേബിയുടെ നിലപാട് പിണറായി വിജയന്‍ തള്ളിയിരുന്നു. പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ല, അത് എം.എ ബേബിയോട് തന്നെ പോയി ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തോടുമൊപ്പം സമരം ചെയ്യാനെത്തിയവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പൊതുപ്രവര്‍ത്തകരായ എസ്.യു.സി.ഐ നേതാവ് ഷാജീര്‍ഖാന്‍, ശ്രീകുമാര്‍, മിനി ,കെഎം ഷാജഹാന്‍,എന്നിവരുടെയും ഹിമവല്‍ ഭദ്രാനന്ദ്രയുടെയും ജാമ്യപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.


Don”t Miss: വീരുവിനോട് മുട്ടാന്‍ നിക്കല്ലേ; ‘നാല് ഓവര്‍ പന്തെറിയാന്‍ ആരാണ് നാല് കോടി തരിക’; ഇശാന്തിനെ പരിഹസിച്ച ഗംഭീറിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് സെവാഗിന്റെ മറുപടി


കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇവരെ അറിയില്ലെന്ന ജിഷ്ണുവിന്റെ ബന്ധുക്കളുടെ മൊഴി പ്രാസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതും സമരത്തില്‍ ഇവര്‍ ബാഹ്യ ഇടപെടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്.

മഹിജയ്‌ക്കൊപ്പം പ്രതിഷേധത്തിനെത്തിയ പൊതു പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതു പ്രവര്‍ത്തകരായവരെ പ്രശ്‌നക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. അറസ്റ്റിലായ കെ.എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഷാജഹാന്‍ അടക്കം അറസ്റ്റിലായ അഞ്ചു പേരെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു 87 കാരിയായ അമ്മയുടെ നിരാഹാരത്തിന് തയ്യാറാകുന്നതെന്നായിരുന്നു വാര്‍ത്തകള്‍.