| Thursday, 15th August 2019, 2:46 pm

സോദര സ്‌നേഹത്തിന്റെ അമൂല്യശേഖരവുമായി എത്തിയ ലോറികള്‍ക്ക് നന്ദി; സ്റ്റാലിനും തമിഴ് ജനതക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കിയ തമിഴ് ജനതക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴകത്തു നിന്ന് സഹായവുമായി എത്തുന്ന ലോറികളില്‍ സോദര സ്നേഹത്തിന്റെ അമൂല്യശേഖരമാണ്. നന്ദി ശ്രീ എം കെ സ്റ്റാലിന്‍. പ്രിയ തമിഴ് സഹോദരങ്ങളുടെ സന്മനസിനും കരുതലിനും സല്യൂട്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ട് ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിര്‍ദേശമനുസരിച്ച് ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക. അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

അറുപത് ലോഡ് സാധനങ്ങള്‍ ഇന്നലെ വൈകീട്ട് പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ എം.കെ സ്റ്റാലിന്‍ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടെ മുരുകേശന് കൈമാറി.

We use cookies to give you the best possible experience. Learn more