| Monday, 2nd October 2017, 7:42 pm

മീസില്‍സ് - റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരം: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചരണം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം സജീവമായ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.


Also Read: ‘മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്’; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്


ഫേസ്ബുക്കിലൂടെയാണ് പിണറായിയുടെ പ്രതികരണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏത് വാക്‌സിന്‍ വന്നാലും ഇത്തരത്തില്‍ കുപ്രചരണം ഉണ്ടാകുന്നതായി കാണുകയാണെന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ വിമര്‍ശിക്കുകയാണ് ചിലരെന്നും പിണറായി പറഞ്ഞു.

“നവംബര്‍ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കേണ്ടതുണ്ട്. 9 മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് എം.ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. എഴുപത്തിയാറ് ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റി രണ്ട് കുട്ടികളാണ് ഇതില്‍പ്പെടുന്നത്.” അദ്ദേഹം പറഞ്ഞു.

2020 ഓടെ മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല/ സി.ആര്‍.എസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്നും നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളെ ഈ രണ്ട് മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മഹാദൗത്യമായി ഇതിനെ കാണണമെന്ും അദ്ദേഹം പറഞ്ഞു.


Dont Miss: നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കണ്ണന്താനം; വിവാദ വീഡിയോ കാണാം


വാക്‌സിനേഷന്‍ നല്‍കാന്‍ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും വാക്‌സിനേഷന്‍ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പറഞ്ഞാണ് പിണറായി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more