തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധികളെ അറസ്റ്റു ചെയ്യുന്ന പൊലീസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 2015- ല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി പരിഹസിച്ച് സോഷ്യല്‍ മീഡിയ.
കോഴിക്കോട് യു.എ.പി.എ ചുമത്തി രണ്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയായാകുന്നത്.
ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് കോടതി പുറപ്പെടുവിച്ച വിധി സമൂഹം ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണെന്നും തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ പലപ്പോഴും അതിരുവിടുന്ന പൊലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പിണറായി 2015 ല്‍ പറഞ്ഞത് പ്രതിപക്ഷത്താകുമ്പോഴുള്ള നിലപാടാണെന്നും ഇപ്പോള്‍ ഭരണപക്ഷത്താണെന്നും താങ്കളാണ് ആഭ്യന്തരമന്ത്രി എങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നും തുടങ്ങി പിണറായുടെ നിലപാടിനെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
മാവോയിസ്റ്റ് എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണ് എന്നതിൽ നേരിയ സംശയത്തിന് അവകാശമില്ല. എന്നാൽ ഹൈക്കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി സമൂഹം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചത്.
മാവോയിസ്റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൊതുവിൽ യോജിക്കാനാവില്ല. . . സമൂഹത്തിൽ ഈ വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയിൽ ആരും ചോദ്യം ചെയ്യില്ല. എന്നാൽ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിെരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാന്‍ തയ്യാറായ പോലീസിയൊണ് കോടതി വിമര്‍ശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരിൽ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധി.