വടക്കാഞ്ചേരി: മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി ഇന്ന് സ്തുതി പാടേണ്ടത് കോടിയേരി ബാലകൃഷ്ണനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ വിമര്‍ശനത്തിനെതിരെ പിണറായി വിജയന്‍. കോടിയേരിയെ കുറ്റപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കുകയാണ് ചന്ദ്രപ്പന്‍ ചെയ്യേണ്ടിയിരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.ഐ.എം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ചന്ദ്രപ്പന് ഇപ്പോള്‍ ഉണ്ടായ പ്രകോപനത്തിന്റെ കാരണം എന്തെന്നറിയില്ല. ഇപ്പോഴെല്ലാവര്‍ക്കും എന്തു പറയുമ്പോഴും സി.പി.ഐ.എമ്മിനിട്ടൊരു കുത്തിരിക്കട്ടെ എന്ന ശൈലിയാണ്. നല്ല പോലെ ധാരണയുളള മുതിര്‍ന്ന നേതാവാണ് ചന്ദ്രപ്പന്‍. ചന്ദ്രപ്പന്‍ തലയ്ക്ക് സുഖമില്ലാത്തയാളാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ പാര്‍ട്ടിയില്‍ പെട്ട ആരെങ്കിലും അങ്ങിനെ പറഞ്ഞതായി അറിവില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിന്റെ പൊതുനിലപാട് അദ്ദേഹം ഓര്‍ക്കണമായിരുന്നു. പാമോലിന്‍ കേസില്‍ ചന്ദ്രപ്പനിപ്പോള്‍ എന്തു പറ്റിയെന്നറിയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഇനി ഇതിന്റെ പേരില്‍ ഞങ്ങള്‍ സി.പി.ഐയുമായി കൊമ്പുകോര്‍ക്കുമെന്ന് കരുതി ആരും നൊട്ടിനുണഞ്ഞിരിക്കേണ്ട കാര്യമില്ല. ഇതിന്റെ പേരില്‍ രണ്ട് പാര്‍ട്ടികള്‍ക്കിടയിലും ഒരു പ്രശ്‌നവുമുണ്ടാകാന്‍ പോകുന്നില്ല. കോടിയേരിയുടേത് കേസില്‍ വിധി വന്നപ്പോഴുള്ള ആദ്യ പ്രതികരണമായിരുന്നു. പിന്നീട് വി.എസ് പ്രസ് മീറ്റ് നടത്തി കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്നും പിണറായി പറഞ്ഞു. പിന്നീട് കോടിയേരി തിരുത്തുകയും ചെയ്തിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സ്തുതി പാടേണ്ടത് കോടിയേരിക്ക്: സി.കെ ചന്ദ്രപ്പന്‍
Key Words: C K Chandrappan, Pinarayi Vijayan, Kodiyery Balakrishnan, Oomman Chandi, Umman Chandi, Palm Oil Case
Malayalam News