പലക്കാട് : ബി.ജെ.പിയേക്കാള്‍ വലിയ വര്‍ഗീയയ ഉയര്‍ത്തിക്കാട്ടിയതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ചിറ്റൂരില്‍ നവകേരള സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ക്കെതിരെ യോജിക്കുന്ന എല്ലാവരെയും ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വീഴചവരുത്തി. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയാല്‍ ബി.ജെ.പി പരാജയപ്പെടുത്താവുന്നതേയുള്ളു. കോണ്‍ഗ്രസ് ഇത് മനസ്സിലാക്കണം, പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം,’ പിണറായി വിജയന്‍ പറഞ്ഞു.
2024 പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ സെമി ഫൈനലായി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പ് കണക്കാക്കിയിരുന്നത്്. മധ്യപ്രദേശ്, ഛത്തീസ്ഗഢ് , രാജസ്ഥാന്‍, തെലങ്കാന, സംസ്ഥാനങ്ങളിലെ വോട്ടണ്ണെല്‍ പുരോഗമിക്കുമ്പോള്‍ തെലങ്കാന ഒഴികെയുള്ള മൂന്നിടത്തും കോണ്‍ഗ്രസ് പിന്നിലാണ്.
Content highlight : Pinarayi Vijayan criticize congress on assembly election failer