തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
താങ്കള്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണെന്നും രാജ്യത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ, സി.പി .ഐ.എമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാര്‍ച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്ന് പിണറായി പറയുന്നു.
താങ്കള്‍ക്കുള്ള പ്രേരണ ആര്‍.എസ്.എസ് ആജ്ഞയോ അതിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രണയമോ ആണ്. രണ്ടായാലും. ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് താങ്കളുടെ സഞ്ചാരമെന്നും പിണറായി പറയുന്നു.
ബി.ജെ.പി അധ്യക്ഷന്റെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്നും അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയതെന്നും ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറയുന്നു.
കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആര്‍.എസ്.എസ് അജണ്ട കേരളത്തിന്റെ നെഞ്ചില്‍ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തില്‍ സഹതപിക്കുന്നെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു.
ബിജെപി അധ്യക്ഷന്റെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല. അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളു.
കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആര്‍ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചില്‍ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തില്‍ സഹതപിക്കുന്നു.
താങ്കള്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്. രാജ്യത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സി പി ഐ എമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാര്‍ച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. താങ്കള്‍ക്കുള്ള പ്രേരണ ആര്‍ എസ് എസ് ആജ്ഞയോ അതിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രണയമോ?
രണ്ടായാലും, ശ്രീ അമിത് ഷാ. ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് താങ്കളുടെ സഞ്ചാരം.