20 ല്‍ ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; രാഹുലിന്റേത് ഇടതുപക്ഷത്തിന് എതിരായ മത്സരമെന്നും പിണറായി
D' Election 2019
20 ല്‍ ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; രാഹുലിന്റേത് ഇടതുപക്ഷത്തിന് എതിരായ മത്സരമെന്നും പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2019, 12:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത് ഇടതുപക്ഷത്തിന് എതിരായ മത്സരമായിരിക്കുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍.

പോരാട്ടം ബി.ജെ.പിക്കെതിരെങ്കില്‍ മത്സരിക്കേണ്ടത് ബി.ജെ.പിക്കെതിരായിട്ടാണെന്നും വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താനാവും ഞങ്ങള്‍ ശ്രമിക്കുകയെന്നും പിണറായി പ്രതികരിച്ചു.


എന്ത് ചോദ്യമാണ് ഇത്? തോല്‍വി ഭയന്നിട്ടാണോ മോദി അന്ന് രണ്ട് സീറ്റുകളില്‍ മത്സരിച്ചത്; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് കെ.സി വേണുഗോപാല്‍


രാഹുല്‍ ഗാന്ധി വരുന്നതില്‍ ഒരു ആശങ്കയുമില്ല. രാഹുലിനെ നേരിടാനുള്ള സംഘടനാ ശേഷി ഇടതുപക്ഷത്തിനുണ്ട്. 20 സീറ്റുകളില്‍ ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുകയുള്ളൂ.

രാഹുലിന്റെ വരവ് കേന്ദ്രത്തില്‍ ഒരു മതേതര ബദല്‍ സൃഷ്ടിക്കുന്നതിന് തടസാമാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നും പിണറായി പറഞ്ഞു. ചില മണ്ഡലങ്ങളില്‍ കോ ലീ ബീ സഖ്യത്തിനുള്ള നീക്കം നടക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.