| Monday, 26th August 2019, 8:19 pm

പൊലീസ് ആത്മഹത്യ: ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കസ്റ്റഡി കൊലപാതകം അടക്കം സംസ്ഥാന പൊലീസിന് ദുഷ്‌പേര് എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നു. കസ്റ്റഡി മരണങ്ങള്‍ ഗൗരവമായാണ് കാണുന്നത്. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാന്‍ പാടില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

ചട്ടവിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു കൂട്ടില്‍ അടച്ച അവസ്ഥ കേരളാ പൊലീസിന് ഇല്ലെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള വര്‍ഗീയ കോമരങ്ങളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more