Kerala News
പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 08, 06:54 am
Friday, 8th April 2022, 12:24 pm

കണ്ണൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫോട്ടോ എുക്കുന്നതിനിടെയുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങാവുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഇരുന്നതിന് ശേഷം പിണറായി വിജയന്‍ ഏറ്റവുമൊടുവില്‍ നടന്നുവരുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി പറയുന്ന ചാമ്പിക്കോ ഡയലോഗാണ് വീഡിയോയെ കളറാക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം പലരും അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. മ്യൂസിക് വെക്കാതെയുള്ള വീഡിയോയായിരുന്നു സജി ചെറിയാന്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നീടത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Content Highlights: Pinarayi Vijayan as Michaelappan in Party Congress