തിരുവനന്തപുരം: സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന തന്റെ നോവലായ മീശ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്ന എഴുത്തുകാരന്‍ ഹരീഷിന്് പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളാ ഗവണ്‍ മെന്റ് എഴുത്തുകാരനൊപ്പമാനെന്ന് പറഞ്ഞ പിണറായി, എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും മേലുള്ള കടന്ന് കയറ്റങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
നിര്‍ഭയമായ അന്തരീക്ഷം ഉണ്ടെങ്കില്‍ മാത്രമേ സര്‍ഗ്ഗാത്മകത ഉണ്ടാവു, അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ട് വീഴ്ച ചെയ്യാന്‍ സാധിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.
എഴുത്ത് ഉപേക്ഷിക്കരുതെന്നും, പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ട് മറികടക്കണം എന്നും മുഖ്യമന്ത്രി പോസ്റ്റില്‍ ആവശ്യപെട്ടു.
നേരത്തെ ഹരീഷിനെ പിന്തുണച്ചതിന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും, എം.എല്‍.എ എം.സ്വരാജും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘപരിവാര്‍ ആക്രമണം നേരിട്ടിരുന്നു.
ഫേസ്ബുക്കിലൂടെ തെറിവിളിച്ചാണ് സോഷ്യല്‍ മീഡിയാ വെട്ടുകിളികളുടെ പ്രതിഷേധം
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം