തിരുവനന്തപുരം: പൊലീസ് സേനയിലെ ദാസ്യപ്പണിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്നാണ് അദ്ദേഹം പറഞ്ഞത്.
പൊലീസിലെ ദാസ്യപ്പണി വിഷയം നിയമസഭയല്‍ ചര്‍ച്ച ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ മറുപടി. കെ മുരളീധരന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ALSO READ: നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് മുസ്‌ലിം ലീഗ്
അതേസമയം സുരക്ഷാ ചുമതലകള്‍ക്കായി 335 പേരേ നിയമിച്ചിട്ടുണ്ട്. 199 പേര്‍ക്കാണ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കാനൊരുങ്ങുന്നത്.
എന്നാല്‍ 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസുകാരെ ദാസ്യപ്പണിയ്ക്ക് വിധേയരാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.