| Thursday, 8th March 2018, 12:21 pm

കെ.കെ രമയ്‌ക്കെതിരെ പിണറായി; 'ദല്‍ഹിയില്‍ പോയി സമരമിരുന്നത് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഒരാള്‍ സമരം ഇരുന്നു. ഇത് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ത്തെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്” എന്നായിരുന്നു രമയുടെ സമരത്തെപരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ആര്‍.എം.പി.ഐയുടെ സ്‌പോണ്‍സര്‍ഷിപ്പ് പലര്‍ക്കുമുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പലരും ആര്‍.എം.പിയില്‍ നിന്നും മാറുകയാണ്. ആര്‍.എം.പിയില്‍ നിന്ന് ചിലര്‍ കുടുംബത്തോടൊപ്പം സി.പി.ഐ.എമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.

ഇപ്പോള്‍ എവിടേയും അക്രമം ഇല്ല. ഇതുവരെ 20 കേസുകളാണ് എടുത്തത്. ആര്‍.എം.പി ഒഞ്ചിയം കമ്മിറ്റി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 14 ആര്‍.എം.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.


Also Read മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് റിപ്പോര്‍ട്ട്; ചികിത്സക്കായി യു.എസിലെത്തി


വടകര നാദപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ്, ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.ഐ.എം അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ ചെന്നിത്തല രംഗത്തെത്തി. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ആറ് വര്‍ഷം കഴിഞ്ഞിട്ടും സി.പി.ഐ.എമ്മിന് പക തീരുന്നില്ലെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നായിരുന്നു ചെന്നിത്തലുടെ പ്രതികരണം.

വടകര നാദപുരം മേഖലകളില്‍ കോണ്‍ഗ്രസ് മുസ്‌ലീം ലീഗ് ആര്‍.എം. പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.ഐ.എം അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.ഐ.എം അല്ലാത്തവര്‍ക്കൊന്നും വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബുദള്ള ആരോപിച്ചു.

We use cookies to give you the best possible experience. Learn more