തിരുവനന്തപുരം: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു.
റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി കര്‍ണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാഷിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുത്ത രണ്ട് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തുവെങ്കിലും ആരെയാണ് വിട്ടയച്ചതെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നാലു മണിക്കൂര്‍ പിന്നിട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
പൊലീസ് നടപടിയെ അപലപിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ഇ.പി ജയരാജനും ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു.