| Wednesday, 19th May 2021, 6:59 pm

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഫലംകണ്ടു; ഇളവ് അനുവദിക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞെന്നും ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത ഇതുപോലെ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആര്‍ 26.03 ശതമാനമാണ്. എറണാകുളത്ത് ഇത് 23.02 ശതമാനം, തൃശൂരില്‍ 26.04 ശതമാനം, മലപ്പുറത്ത് 33.03 ശതമാനമാനം എന്നിങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ഇത് 23.29 ആയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ച് നോക്കുമ്പോള്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചകളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടി.പി.ആര്‍ 15.5 ശതമാനം. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനയുണ്ടായി.

ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെയുള്ള കണക്കെടുത്താല്‍ 2,41,615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടി.പി.ആര്‍ 25.79 ശതമാനം.

തൊട്ടുമുമ്പത്തെ ആഴ്ചയെക്കാള്‍ ഉള്ള ടി.പി.ആറിലെ വര്‍ധന 21.23 ശതമാനം കേസുകളുടെ എണ്ണത്തില്‍ 28.71 ശതമാനം വര്‍ധനവുണ്ടായി.

അവസാനത്തെ ആഴ്ചയില്‍ സ്ഥിരീകരിച്ചത് 2,33,301 കേസുകളാണ്. ടി.പി.ആര്‍.26.44 ശതമാനം. മുന്‍ ആഴ്ചയില്‍ നിന്ന് ടി.പി.ആര്‍ ശതമാനത്തില്‍ 3.15 ശതമാനം കുറവ്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനവം കുറവ് രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 112 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan about Lockdown and decreasing restrictions

We use cookies to give you the best possible experience. Learn more