തിരുവനന്തപുരം: പൊലീസ് സേനയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയില്‍ ആര്‍.എസ്.എസ് അനുഭാവമുള്ള ഉദ്യോസ്ഥരുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.
പൊലീസ് സേനയില്‍ അത്തരം രാഷ്ട്രീയമുള്ള ആളുകളുണ്ടോയെന്നത് വലിയ ഒരു ചോദ്യമാണെന്നും അത് സ്വാഭാവികമായും പരിശോധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് വസ്തുതയാണ് അത് നമുക്കെല്ലാം അറിയാവുന്നതുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരം ശ്രമങ്ങള്‍ കൊണ്ടൊന്നും നമ്മുടെ ഇവിടുത്തെ കാര്യങ്ങള്‍ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച പിണറായി ഉത്തരേന്ത്യക്കാരായാലും ദക്ഷിണേന്ത്യക്കാരായാലും എല്ലാവരും സര്‍ക്കാരിന്റെ കീഴിലുളള ഉദ്യോഗസ്ഥരാണെന്നും എല്ലാവരും സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നും പറഞ്ഞു.
“ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലൊക്കെ ആര്‍.എസ്.എസിന് വ്യത്യാസമുണ്ടെന്നത് ശരിയാണ്. ആര്‍.എസ്.എസിന്റെ സൈദ്ധാന്തികന്‍ പറഞ്ഞല്ലോ അതിനെപ്പറ്റി. അത് നമുക്ക് ഇവിടെയില്ല. ഇവിടെ ഉത്തരേന്ത്യക്കാരായാലും ദക്ഷിണേന്ത്യക്കാരായാലും എല്ലാവരും സര്‍ക്കാരിന്റെ കീഴിലുളള ഉദ്യോഗസ്ഥരാണ്. അവര്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്.” അദ്ദേഹം പറഞ്ഞു.
“സര്‍ക്കാരിന്റെ പൊതുവായിട്ടുളള നിലപാടുകള്‍ക്കൊപ്പം മാത്രമെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുളളു. അതാണ് വസ്തുത. പൊലീസ് സേനയില്‍ അത്തരം രാഷ്ട്രീയമുളള ആളുകളുണ്ടോ എന്നുളളത് ഒരു വലിയ ചോദ്യമാണ്. അത് സ്വാഭാവികമായും പരിശോധിക്കേണ്ട കാര്യമാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.