കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മീഡിയ വണ്‍ പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ ഫലം. കേരളത്തില്‍ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ തന്നെ 36 ശതമാനം പേരാണ് പിന്തുണച്ചത്.
23 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തത്. പത്ത് ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേര്‍ ശശി തരൂരിനെയും തെരഞ്ഞെടുത്തു.
മൂന്ന് ശതമാനം പേര്‍ ഇ.ശ്രീധരനെയും 25 ശതമാനം പേര്‍ മറ്റുള്ളവരെയും മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായപ്പെട്ടു. വടക്കന്‍ കേരളം, മധ്യകേരളം, തെക്കന്‍ കേരളം എന്നിവിടങ്ങളിലും പിണറായി വിജയന് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്.
140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.
57 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. വളരെ മികച്ചത് എന്ന് 22 ശതമാനം പേരും മികച്ചതെന്ന് 35 ശതമാനം പേരും അഭിപ്രായപ്പെട്ടു.
വടക്കന്‍-മധ്യ-തെക്കന്‍ കേരളത്തിലെല്ലാം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനാണ് പിന്തുണ കൂടുതല്‍.
തെക്കന്‍ കേരളത്തില്‍ 27 ശതമാനം പേര്‍ വളരെ മികച്ചതെന്നും 34 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു. മധ്യകേരളത്തില്‍ 22 ശതമാനം പേരും വളരെ മികച്ചതെന്നും 36 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു.
വടക്കന്‍ കേരളത്തില്‍ 35 ശതമാനം പേര്‍ വളരെ മികച്ചതെന്നും 32 ശതമാനം പേര്‍ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 66 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക