| Friday, 6th October 2017, 5:47 pm

യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നത്; ആര്‍.എസ്.എസ് അജന്‍ഡ കേരളത്തില്‍ നടപ്പാവില്ലെന്നും പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേങ്ങര: യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേങ്ങര ഉപതെരഞ്ഞെടപ്പ് പരിപാടിയില്‍ പങ്കെടുക്കവേയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ പിണറായി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്.


Also Read: യോഗിയെ ട്രോളി പിണറായിയുടെ ട്വീറ്റുകള്‍; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍


ജനരക്ഷാ യാത്രയ്ക്ക് കേരളത്തിലെത്തിയപ്പോള്‍ യോഗി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയെന്നോണമാണ് വേങ്ങരയിലെ പിണറായിയുടെ പ്രസ്താവന. യോഗിയുടെ നടപടി ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും, യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും. അതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് അജന്‍ഡ കേരളത്തില്‍ നടപ്പാക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പറഞ്ഞു.


Dont Miss: ‘ആധാര്‍ പണവും ചോര്‍ത്തുന്നു’; പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി


“പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നതാണ് കാണുന്നതെന്നും ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും തടയാന്‍ സി.പി.ഐ.എമ്മിന് മാത്രമേ സാധിക്കു” അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് പിണറായി ഇന്നു പങ്കെടുത്തത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസിനെയും ഒരുപോലെ കടന്നാക്രമിക്കുകയായിരുന്നു പിണറായി.

We use cookies to give you the best possible experience. Learn more