ഡൂള്‍ന്യൂസ് ഡെസ്‌ക്3 hours ago
കണ്ണൂര്‍ : സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ വിവാഹിതനായി. തലശേരി സ്വദേശി അമൃത നിവാസില്‍ പ്രകാശ് ബാബുവിന്റെ മകള്‍ ദീപയുമായാണ് വിവാഹം.
തലശേരി എം സി റിവര്‍സൈഡ് എന്‍ക്ലേവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദ്, മുല്ലപ്പളളി രാമചന്ദ്രന്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍ പങ്കെടുത്തു. അബുദാബി എച്ച് എഫ് ഡി സി ബാങ്കില്‍ ഉദ്യോഗസ്ഥനാണ് വിവേക്.