| Monday, 28th October 2013, 6:32 pm

പിണറായി മാപ്പ് പറഞ്ഞ് അന്തസ് കാണിക്കണം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം:  മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാപ്പ്പറഞ്ഞ് അന്തസ് കാണിക്കണമെന്ന കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും ആക്രമണത്തിന്റെ ഗുണഭോക്താവ് ഉമ്മന്‍ചാണ്ടി തന്നെയാണെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെതിരെയുള്ള നിരന്തരസമരപരിപാടികള്‍ നടത്തി പരാജയപ്പെട്ടപ്പോള്‍ ഇടത് മുന്നണി അക്രമപാതയിലേക്ക നീങ്ങിയിരിക്കുകയാണ്.

ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണം ജനാധിപത്യത്തെ തകര്‍ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാര സമ്പന്നമായ കേരളത്തെപ്പോലൊരു സംസ്ഥാനത്തില്‍ ഇത്തരത്തിലൊരു പ്രാകൃത നടപടി നടന്നത് നാണക്കേടാണ്.

ഇന്നലെ ഉച്ച മുതല്‍ കല്ലും മറ്റ് മാരകായുധങ്ങളുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു.

എന്നാല്‍ ഈ പ്രാകൃത നടപടിയെ അപലപിക്കുന്നതിന് പകരം രക്ഷപ്പെടാനുള്ള വാദമുഖങ്ങളാണ് അവര്‍ നിരത്തുന്നത്.

ടി.പി വധക്കേസിന്റെ ആരംഭത്തിലും ഗുണം ആര്‍ക്കാണെന്നുള്ള വാദം പിണറായി നിരത്തിയിരുന്നു.

എന്നാല്‍ കാലക്രമേണ സത്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. അതേ പല്ലവി തന്നെ പിണറായി ഇപ്പോഴും തുടരുകയാണെന്നും രമേശ് പറഞ്ഞു.

പ്രതിപക്ഷം നടത്തിയ സമരങ്ങളുടെ ജനപിന്തുണ കുറഞ്ഞപ്പോള്‍ അവര്‍ അക്രമപാതയിലേക്ക് നീങ്ങിയിരിക്കുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന  സി.പി.ഐ.എം ന്  ഒഴിഞ്ഞ് മാറാനാവില്ലെന്നും ഇന്ന് കേരളമൊട്ടാകെ സമാധാനപരമായ പ്രതിഷേധദിനമായി കെ.പി.സി.സി ആചരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

We use cookies to give you the best possible experience. Learn more