കോഴിക്കോട്: കൂത്ത് പറമ്പ് വെടിവെയ്പില്‍ എം.വി രാഘവനെ കുറിച്ച് മിണ്ടാതെ പിണറായി വിജയന്. വെടിവെയ്പിനെ കുറിച്ച് പോലീസുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ചൊവ്വാഴ്ച നടന്ന കൂത്ത് പറമ്പ് രക്ത സാക്ഷി അനുസ്മരണ ചടങ്ങില്‍ പിണറായി വിജയന്. കൂത്ത് പറമ്പില്‍ 1994 ല്‍ നടന്ന വെടിവെയ്പില്‍ എം.വി രാഘവന് ഗൂഢാലോചന നടത്തിയെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കാതെയാണ് പിണറായിയുടെ പുതിയ പ്രസ്താവന.
കഴിഞ്ഞ ഒരു വര്‍ഷമായി സി.എം.പി യിലെ അരവിന്ദാക്ഷന് വിഭാഗവുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് എം.വി രാഘവനെതിരായ നിലപാട് മയപ്പെടുത്തി പിണറായിയുടെ പ്രസംഗം. നേരത്തെ എം.വി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് കടുത്ത സി.പി.ഐ.എം നിലപാടിനെ പറ്റി പുനര്‍വിചിന്തനം നടത്തുന്ന സമയത്താണ് എം.വി.ആറിന്റെ വേര്‍പാടെന്നും പിണറായി വിജയന് അഭിപ്രായപ്പെട്ടിരുന്നു.