| Wednesday, 22nd August 2018, 7:36 pm

കണക്കുകള്‍ നിരത്തി രമേശ് ചെന്നിത്തലയ്ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി: കഴമ്പുള്ള ആരോപണങ്ങള്‍ ഉന്നയിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയം സര്‍ക്കാരിനെ അനാസ്ഥ കൊണ്ടുടായതാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് ഓരോന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മാധ്യമങ്ങളും മറ്റും ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു പൊള്ളയായ വാദം പ്രതിപക്ഷ നേതാവിന് ഉന്നയിക്കേണ്ടി വരില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ കരുതല്‍ എടുത്തില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പൊള്ളയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി. രമേശ് ചെന്നിത്തലയുടെ ഓരോ ആരോപണങ്ങളും എടുത്ത് പറഞ്ഞ് കൊണ്ടാണ് മറുപടി പറഞ്ഞത്.


ALSO READ: ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ; ആളുകള്‍ ഉറങ്ങുമ്പോഴാണ് വെള്ളം ഇരച്ചുകയറിയത്; സര്‍ക്കാരിനും കെ.എസ്.ഇ.ബിക്കുമെതിരെ ചെന്നിത്തല


പെട്ടന്നുണ്ടായ മഴ കാരണമാണ് ഡാമുകള്‍ പെട്ടന്ന് നിറയുന്ന സാഹചര്യം ഉണ്ടായത്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച എല്ലാ അലര്‍ട്ടുകളും സര്‍ക്കാര്‍ കൃത്യമായി പുറപ്പെടുവിച്ചത് സര്‍ക്കാരിന് ഇതിനേക്കുറിച്ച് ധാരണ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഡാം തുറക്കുന്നതിനെ സംബന്ധിച്ച് രമേശ് ചെന്നിത്തല തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്നും, ആരോപണങ്ങളില്‍ കഴമ്പ് ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയ എല്ലാ പ്രദേശങ്ങളിലും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍ കിയിട്ടുണ്ടെന്നും, ആളുകളെ തീരങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.


ALSO READ: ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചു; മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് റാന്നി മുങ്ങിയിരുന്നു: ഗുരുതര ആരോപണവുമായി രാജു എബ്രഹാം


ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്തിയില്ല എന്ന രമേശ് ചെന്നിത്തലയുടെ ആരോപണവും മുഖ്യമന്ത്രി തള്ളി. ഇടമലയാറില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് തുറക്കേണ്ടി വന്നതിനാലാണ് ട്രയല്‍ റണ്‍ നടത്താന്‍ സാധിക്കാഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി നേതാക്കളും ഇതേ ആരോപണങ്ങൾ ഉന്നയിക്കുണ്ടെന്നും, രണ്ട് കൂട്ടർക്ക് വേറെ വേറെ മറുപടി പറയുന്നില്ലെന്നും, ഇരുകൂട്ടർക്കുമുള്ള മറുപടിയായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു

നേരത്തെ ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനേയും കെ.എസ്.ഇ.ബിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more